സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ; തിരുവനന്തപുരം ജില്ലയിലെ നിബന്ധനകള്‍ പുറത്തിറക്കി

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 4 ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പുറത്തിറക്കി. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലേക്ക് പ്രവേശിക്കാന്‍ ഒരേ ഒരു വഴി മാത്രം.

തിരുവനന്തപുരം,തൃശൂര്‍, മലപ്പുറം, എറണാകുളം എന്നിവയാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍. ഇവിടെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഉളളത്.

നിബന്ധനകള്‍ താഴെ നല്‍കുന്നു

  • ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

  • കാലിത്തീറ്റ,കന്നുകാലി തീറ്റ,വില്‍പ്പന കടകളും ബേക്കറികള്‍ക്കും സമാന രീതിയില്‍ പ്രവര്‍ത്തിക്കാം.പാല്‍, പത്ര വിതരണം രാവിലെ 8 മണിക്ക് മുമ്പ് പൂര്‍ത്തിയാക്കണം.

  • ഹോം ഡെലിവറി ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം.

  • റേഷന്‍ / പിഡിഎസ് / മാവേലി / സപ്ലൈകോ ഷോപ്പുകള്‍) പാല്‍ ബൂത്തുകളും എല്ലാ ദിവസവും വൈകുന്നേരം 5:00 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

  • ഹോട്ടലുകളുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ വൈകുന്നേരം 07:30 വരെ.

  • ഹോട്ടലുകളില്‍ ഹോം ഡെലിവറി സേവനങ്ങള്‍ മാത്രം.

  • ആശുപത്രികള്‍. മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, എടിഎമ്മുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.

  • പൊതുജനങ്ങള്‍, അവശ്യവസ്തുക്കള്‍ വീടിനോട് ഏറ്റവും അടുത്തുള്ള കടയില്‍നിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ല.

  • ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.പ്രവര്‍ത്തന സമയം രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ.

  • മാധ്യമ പ്രവര്‍ത്തകര്‍ക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം.

  • ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ.

  • പാസുകൾ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിച്ചാൽ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here