ദിവസങ്ങളുടെ ഇടവേളയില്‍ സഹോദരങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ചു

ദിവസങ്ങളുടെ ഇടവേളയില്‍ സഹോദരങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി അടിമാലി മുല്ലക്കാനം സ്വദേശികളായ മോഹന്‍ (62), നോബിള്‍ (42) എന്നിവരാണ് 12 ദിവസത്തെ ഇടവേളയില്‍ മരണപ്പെട്ടത്.

നേപ്പാളില്‍ അധ്യാപകനായിരുന്നു മോഹന്‍. കൊവിഡിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച ഇദ്ദേഹം ചികിത്സ തേടിയെങ്കിലും മെയ് 14ന് മരിച്ചു. സംസ്‌കാരം നേപ്പാളില്‍ നടത്തി.

നോബിള്‍ ഉത്തര്‍പ്രദേശില്‍വെച്ചാണ് മരിച്ചത്. ഗോരഖ്പൂരിലെ സ്‌കൂളില്‍ അധ്യാപകനായിരുന്ന നോബിള്‍, ചെറിയ പനിയെ തുടര്‍ന്ന് വിമാനത്തില്‍ നാട്ടിലെത്തിയെങ്കിലും രോഗം മൂര്‍ച്ഛിച്ചു മരിക്കുകയായിരുന്നു.

കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നോബിള്‍ മരിച്ചത്. മേയ് രണ്ടിനാണ് നോബിളിന്റെ മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News