മഹാരാഷ്ട്രയില്‍ രോഗികള്‍ കുറയുന്നു; മരണസംഖ്യ ആശങ്കാജനകം

മഹാരാഷ്ട്രയില്‍ ഇന്ന് 34,389 പുതിയ കൊവിഡ് കേസുകളും 974 മരണങ്ങളും മഹാരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തു. 59,318 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു.

എന്നാല്‍ ഇന്നും ആശങ്ക ഉയര്‍ത്തുന്ന മരണസംഖ്യയാണ് സംസ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. 974 മരണങ്ങള്‍ മഹാരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 81,486.

സംസ്ഥാനത്ത് ആകെ കേസുകള്‍ 53,78,452 രേഖപ്പെടുത്തിയപ്പോള്‍ ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 48,26,371 ആയി. നിലവില്‍ 4,68,109 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മുംബൈയില്‍ 1544 പുതിയ കേസുകളും 60 മരണങ്ങളും രേഖപ്പെടുത്തി. മരണസംഖ്യ 14,260 ആയി ഉയര്‍ന്നു. 2438 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 35,702 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നഗരത്തില്‍ അകെ രോഗികളുടെ എണ്ണം 6,88,696 രേഖപ്പെടുത്തിയപ്പോള്‍ ഇത് വരെ അസുഖം ഭേദമായവര്‍ 6,36,753.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News