ടൗട്ടെ ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിൽ അതിശക്ത ചുഴലിയായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ടൗട്ടെ ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിൽ അതിശക്ത ചുഴലിയായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ്‌ 18 ഓടെ ഗുജറാത്ത് തീരത്തെക്ക് കടക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഗോവയിൽ 1മരണവും ഇരുന്നൂറോറോളം വീടുകളും നശിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ടൗട്ടെ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു.ഗോവയിലെ പനജി തീരത്തുനിന്ന് ഏകദേശം 120 കിലോമീറ്റർ വടക്കു- പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നാളെ അതിരാവിലെയോടെ ഗുജറാത്തിലെ പോർബന്തർ, മഹുവ തീരങ്ങൾക്കിടയിലൂടെ കരയിലേക്കു പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ‌

ചുഴലിക്കാറ്റ് ഭീഷണി നേരിടാനായി പടിഞ്ഞാറൻ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന്ആ യിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി എൺപതോളം ദുരന്ത നിവാരണ സംഘങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നു ദേശീയ പ്രതിസന്ധി മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.

കരസേന, നാവികസേന, തീരസംരക്ഷണ സേന എന്നിവരും രക്ഷാപ്രവർത്തന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണു മുന്നറിയിപ്പ്.

അതെ സമയം ഗോവയിൽ ഇതുവരെ 1 മരണവും 200 ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായും സർക്കാർ അറിയിച്ചു. ഗോവയിൽ ടൗട്ടെ യെ തുടർന്ന് മുടങ്ങിയ വൈദ്യുതി പൂർണമായും പുനർസ്ഥാപിക്കാൻ 2 ദിവസം സമയമെടുക്കുമെന്നും. കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ വൈദ്യുതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News