രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടി

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 34000ത്തോളം കേസുകളും കര്‍ണാടകയില്‍ 31000ത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും നിലവിലുള്ള ലോക്ക്ഡൗണ്‍ നീട്ടി.

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ് കേസുകളാണ് ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 34,389 പുതിയ കേസുകളും, 974 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ പുതുതായി 31,531 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 403 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

311 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ 10,682 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.തമിഴ്‌നാട്ടില്‍ 33,658 പുതിയ കേസുകളും 303 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശില്‍ 24,171 പേര്‍ക്കും ബംഗാളില്‍ 19,113 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ദില്ലിയില്‍ 6456 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ദില്ലിയിലെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10.40% മായി കുറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും നിലവിലുള്ള ലോക്ക്‌ഡോണ്‍ നീട്ടിയിട്ടുണ്ട്. ദില്ലി, പഞ്ചാബ്,ഹരിയാന, മധ്യപ്രദേശ്, ഭോപ്പാല്‍, ത്രിപുര ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളിലാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.

അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 51 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാക്സിന്‍ സംസ്ഥാനത്തിനു നല്‍കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘേഹലോട്ട് പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ അധികൃതരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നാം ഘട്ട യോഗം നാളെ ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here