ആലപ്പുഴയില്‍ കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി വ്യാപക നാശനഷ്ടം

ആലപ്പുഴയില്‍ കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയില്‍ വ്യാപക നാശനഷ്ടം. ജില്ലയില്‍ 22 വീട് പൂര്‍ണമായി നശിച്ചു. 586 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു.

റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കുട്ടനാട്ടില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും നശിച്ചു. 55 വീടുകള്‍ ഭാഗികമായി നശിച്ചു. കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടിലെ കൈനകരി സുന്ദരി പാടശേഖരത്തില്‍ മട വീണു.

കാവാലം വില്ലേജിലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇവിടെ രണ്ട് വീടുകള്‍ക്ക് ഭാഗീക നാശനഷ്ടം ഉണ്ടായി. കൈനകരി നോര്‍ത്ത് വില്ലേജില്‍ ഒരു വീട് ഭാഗീകമായി തകര്‍ന്നു.

കുന്നുമ്മ വില്ലേജില്‍ രണ്ടു വീടുകള്‍ക്കും വെളിയനാട് വില്ലേജില്‍ രണ്ട് വീടുകള്‍ക്കും ഭാഗീക നാശനഷ്ടം ഉണ്ടായി. പുളിങ്കുന്ന് വില്ലേജില്‍ മഴക്കെടുതിയെ തുടര്‍ന്ന് അഞ്ചു വീടുകള്‍ക്കാണ് ഭാഗീക നാശനഷ്ടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News