കുവൈറ്റില്‍ കവര്‍ച്ചയ്ക്ക് ഇരയായതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാന്‍ പോയ മലയാളി പ്രവാസി മരിച്ച നിലയില്‍

കുവൈറ്റില്‍ കവര്‍ച്ചയ്ക്ക് ഇരയായതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാന്‍ പോയ മലയാളിയായ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖാണു മരിച്ചത്. കുവൈത്തിലെ അബ്ബാസിയയിലായിരുന്നു സംഭവം.

കഴിഞ്ഞദിവസം ഹസാവി പ്രദേശത്ത് വച്ച് മോഷ്ടാക്കള്‍ ഇയാളില്‍ നിന്ന് 2000 ദിനാര്‍ പിടിച്ചു പറിച്ചിരുന്നു. വിവരം സ്‌പോണ്‍സറെയും കൂടെ താമസിച്ചിരുന്നയാളെയും അറിയിച്ച ശേഷം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ ഇദ്ദേഹത്തെ കുറിച്ചു പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.

പിന്നീട് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ അന്വേഷിച്ചതിനെ തുടര്‍ന്നാണു മൃതദേഹം ഫര്‍വ്വാനിയ ദജീജ് മോര്‍ച്ചറിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ജിലീബ് കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News