കോഴിക്കോട് താമരശ്ശേരിയില്‍ വന്‍ ലഹരി വേട്ട

കോഴിക്കോട് താമരശ്ശേരിയില്‍ വന്‍ ലഹരി വേട്ട. അയിരത്തി അഞ്ഞൂറ് പാക്കറ്റ് നിരോധിത ലഹരി വസ്തുക്കളുമായി രണ്ട് പേരെ താമരശ്ശേരി പാേലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി സ്വദേശികളായ അഷ്റഫ്, ഷാജി എന്നിവരാണ് പിടിയിലായത്.

താമരശ്ശേരിയിലും പരിസരങ്ങളിലും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ചാലുമ്പാട്ടില്‍ അഷ്റഫ്, കമ്മട്ടേരികുന്ന് ഷാജി എന്നിവരാണ് പിടിയിലായത്. കർണാടകയിൽ നിന്നും പച്ചക്കറി കയറ്റി വരുന്ന വരുന്ന വണ്ടിയിൽ ഒളിപ്പിച്ചായിരുന്നു പുകയില ഉൽപന്നങ്ങൾ അഷറഫ് കടത്തിയിരുന്നത്. ആയിരത്തി അഞ്ഞൂറോളം പാക്കറ്റ് നിരോധിത ലഹരി വസ്തുക്കൾ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

താമരശ്ശേരി ചുങ്കം പെട്രോള്‍ പിമ്പിന് സമീപത്ത് നിന്നാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഇന്‍സ്പെക്ടര്‍ എം മുഹമ്മദ് ഹനീഫ, എസ് മാരായ ശ്രീജേഷ്, വി കെ സുരേഷ്, അജിത്ത്, സീനിയര്‍ സിപി ഒ സൂരജ്, സി പി ഒ മാരായ ഹണീഷ്, ഷൈജല്‍, ജിലു സെബാസ്റ്റ്യന്‍, സുധി, ലേഖ, അജിത് എന്നിവരങ്ങിയ സംഘമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. 705 പക്കറ്റ് ഹാന്‍സ്, 448 പക്കറ്റ് പാൻപരാഗ്, 366 പാക്കറ്റ് കൂള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. താമരശ്ശേരി മേഖലയില്‍ മൊത്ത വിതരണത്തിനായി എത്തിച്ചാണ് ലഹരി വസ്തുക്കളെന്ന് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here