വനിത ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണയ്ക്ക്

വനിത ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണയ്ക്ക്. വാശിയേറിയ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ചെൽസി വനിതകളെ തകർത്താണ് ബാഴ്സ വനിതാ ടീം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടത്.

ചരിത്രത്തിലാദ്യമായാണ് ബാഴ്സ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത്.ആദ്യ പകുതിയിൽ തന്നെ ബാഴ്സ വനിതകൾ 4-0 ന് മുന്നിലായിരുന്നു. അവസാന നാലു സീസണിലും ലിയോണിനായിരുന്നു വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം.

ഇത്തവണ ലിയോണിനെ തോൽപ്പിച്ച പിഎസ്ജിയെ മറികടന്നാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്.കഴിഞ്ഞ സീസണിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിരുന്നുവെങ്കിലും ബാഴ്സ വനിതകൾ പരാജയപ്പെട്ടു.സ്പാനിഷ് ലീഗിൽ എല്ലാ മത്സരങ്ങളും വിജയിച്ച് ബാഴ്സ വനിതകൾ കിരീടം നിലനിർത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News