ഉയർന്ന തീവ്രതയുള്ള വ്യായാമങ്ങൾ ചെയ്യണമെന്ന് നമുക്കെല്ലാം തോന്നാം, പക്ഷെ എല്ലാത്തരം വ്യായാമങ്ങളും എല്ലാ ആളുകൾക്കും യോജിച്ച് കൊള്ളണമെന്നില്ല. എന്നാൽ ഏത് പ്രായത്തിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകുന്ന ഒരു പ്രത്യേക കായിക വിനോദമുണ്ട് എന്നതാണ് സന്തോഷ വാർത്ത. എന്താണെന്ന് ഊഹിക്കാമോ? ഇത് നിങ്ങൾക്ക് വഴക്കമുള്ള മനോഹരമായ പേശികൾ നൽകുകയും കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യും. ഞങ്ങൾ സംസാരിക്കുന്നത് റേസ് വാക്കിങ് അഥവാ വേഗതയുള്ള നടത്തത്തെക്കുറിച്ചാണ്. എല്ലാ ആളുകൾക്കും ഒരു പോലെ ചെയ്യാവുന്ന ഒന്നാണ് റേസ് വാക്കിംഗ് അഥവാ വേഗത്തിലുള്ള നടത്തം.
വേഗത്തിലുള്ള നടത്താൻ അഥവാ റേസ് വാക്കിംഗ് ശരീരത്തിലെ നിരവധി പേശികളെ ഒരേസമയം ഉപയോഗപ്പെടുത്തുന്നു, ഇത് മൊത്തത്തിലുള്ള ശാരീരികക്ഷമത കൈവരിക്കുന്നതിനുള്ള മികച്ച വ്യായാമമാണ്. ഈ വ്യായാമത്തിന്റെ ഭാഗമായി, നിങ്ങൾ പരമാവധി നേട്ടത്തിനായി കൂടുതൽ നടക്കുന്നു. എന്തിനധികം, ഇത് ഫിറ്റ്നസ് മെച്ചപ്പെടുത്തി, പേശികൾ ശക്തിപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നു, സഹിഷ്ണുത വർദ്ധിപ്പിക്കുന്നു, പരമാവധി കലോറി കത്തിക്കുകയും, ഹൃദയാരോഗ്യത്തിന്റെ നില വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വേഗതയുള്ള നടത്തത്തിന് ചില അടിസ്ഥാന നിയമങ്ങളുണ്ട്:
റേസ് വാക്കിങ് എന്നത് പതിവ് നടത്തം പോലെയല്ല; ഇത് ചെയ്യുന്നതിന് മുൻപ് നിങ്ങൾ കുറച്ച് കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്:
1. കാലുകളും മുട്ടുകളും നേരെ വയ്ക്കുക: നിങ്ങളുടെ മുന്നോട്ട് വയ്ക്കുന്ന കാൽ കാൽമുട്ടിൽ നിന്ന് നേരെയാക്കേണ്ടതുണ്ടെന്ന് ഓർമ്മിക്കുക, ഒപ്പം അരക്കെട്ടിനടിയിലൂടെ കടന്നുപോകുന്നതുവരെ അത് നേരെയാണെന്ന് ഉറപ്പാക്കുക. ഇതാണ് റേസ് വാക്കിങ്ങിനെ മറ്റ് നടത്ത ശൈലികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കാരണം മറ്റ് നടത്തങ്ങളിൽ കാൽമുട്ട് വളയുകയോ ചെറുതായി മടങ്ങുകയോ ചെയ്യുന്നു.
2. കോൺടാക്റ്റ് റൂൾ: റേസ് വാക്കിംഗിൽ, ഒരു കാൽ എല്ലായ്‌പ്പോഴും നിലവുമായി സമ്പർക്കം പുലർത്തുന്നു. ഇതിന്റെ അർത്ഥമെന്തെന്നാൽ, പിന്നിലെ കാൽ നിലത്തു നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മുന്നിലെ കാൽ നിലവുമായി സമ്പർക്കം പുലർത്തുന്നു എന്നാണ്. അതാണ് ഇതിനെ സാധരണ നടത്തത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
3. നിങ്ങളുടെ കൈകളുടെ സ്ഥാനം: നിങ്ങളുടെ കൈകളുടെ സ്ഥാനം വളരെ പ്രാധാന്യമർഹിക്കുന്നു. ഈ സാഹചര്യത്തിൽ, കൈകൾ കൈമുട്ടിൽ നിന്ന് 85-90 ഡിഗ്രി വളയ്ക്കണം. നിങ്ങളുടെ കൈകൾ തോളിൽ നിന്ന് അയച്ചിട്ട്, വീശി നടക്കുക. നിങ്ങളുടെ കൈകൾ നിങ്ങളുടെ ശരീരത്തോട് അടുത്തിരിക്കണം, മാത്രമല്ല നിങ്ങളുടെ ഉടലിന്റെ നടുഭാഗത്തിന് കുറുകെയോ നേടുകയോ ആയ രീതിയിൽ കടക്കരുത്.
റേസ് വാക്കിങിന്റെ നേട്ടങ്ങൾ കൊയ്യണമെങ്കിൽ, നിങ്ങൾ നടത്തത്തിന്റെ തീവ്രത വർദ്ധിപ്പിക്കണം. കാരണം ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് ഉയർത്തുകയും നിങ്ങളുടെ ശരീരം പെട്ടന്ന് വിയർക്കാൻ കാരണമാകുകയും ചെയ്യുന്നു!
സന്ധിവാതമുള്ളവർക്കായി ചില സിംപിൾ വ്യായാമങ്ങൾ ഇതാ…
ഇത് എങ്ങനെ ശീലിക്കണം?
അഞ്ച് മുതൽ 10 മിനിറ്റ് നേരം വരെ ദൈർഘ്യമുള്ള നടത്തം ചെയ്തുകൊണ്ട് ആരംഭിക്കുക. ഞങ്ങൾ മുകളിൽ സൂചിപ്പിച്ചതുപോലെ, റേസ് വാക്കിംഗ് ഒരു സമയം ശരീരത്തിലെ വിവിധ പേശികളെ ലക്ഷ്യം വയ്ക്കുന്നു, അതിനാൽ അഞ്ച് മുതൽ 10 മിനിറ്റ് വരെ സ്ട്രെച്ചിങും വഴക്കവും ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ വ്യായാമം അവസാനിപ്പിച്ച ശേഷം അഞ്ച് മിനിറ്റു നേരം കൂൾ ഡൗൺ വ്യായാമം ശരീരം തണുപ്പിക്കുവാൻ ചെയ്യുക. തുടർന്ന് നിങ്ങൾ വ്യായാമം പൂർത്തിയാക്കുന്നതിന് മുമ്പ് അഞ്ച് മുതൽ 10 മിനിറ്റ് വരെ സൗമ്യമായി പേശികൾ വലിച്ചുനീട്ടുക.
ഒഴിവാക്കേണ്ട തെറ്റുകൾ
ഈ നടത്തത്തിൽ ഏർപ്പെടുന്ന കാര്യത്തിൽ നിങ്ങളിൽ ഭൂരിഭാഗവും പുതിയവരായതിനാൽ, തെറ്റുകൾ തീർച്ചയായും സംഭവിക്കും. എന്നാൽ എല്ലായ്പ്പോഴും ഒരു കാൽ നിലത്ത് ഉറപ്പിക്കുവാൻ നിങ്ങൾ മറക്കുന്നില്ലെന്ന് ഉറപ്പാക്കുക. കൂടാതെ, നിങ്ങളുടെ മുൻ കാലിന്റെ കാൽമുട്ട് വളയ്ക്കുന്നത് തെറ്റാണ്. നിങ്ങളുടെ കൈ തെറ്റായി ഉപയോഗിക്കുകയാണെങ്കിലോ അമിതമായിട്ട് ചായുകയാണെങ്കിലോ ഇത് നിങ്ങളുടെ നടത്തം മന്ദഗതിയിലാക്കാം. അതുകൊണ്ട്, ഈ തെറ്റുകൾ ഒഴിവാക്കുക.
Get real time update about this post categories directly on your device, subscribe now.