ട്രിപ്പിൾ ലോക്ഡൗൺ; ജനങ്ങൾ പൂർണമായി സഹകരിക്കുന്നു: മലപ്പുറം ജില്ലാ പൊലീസ് മേധാവി

ട്രിപ്പിൾ ലോക്ഡൗണിനോട് ജനങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്.അത്യാവശ്യക്കാർ മാത്രമാണ് നിരത്തുകളിൽ ഇറങ്ങുകയും കൈവശം പാസും ഐഡികാർഡും കരുതുന്നുണ്ട്. അതേസമയം നിയന്ത്രണങ്ങൾ ഉറപ്പു വരുത്താൻ പൊലീസ് സേന സുസജ്ജം എസ് സുജിത് ദാസ് പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം , തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് ട്രിപ്പിള്‍ ലോക്ഡൗൺ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കും. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. അവശ്യസേവനങ്ങള്‍ പരിമിതപ്പെടുത്തിയും അനാവശ്യയാത്രകള്‍ കര്‍ശനമായി നിരോധിച്ചുമാണ് ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ നടപ്പാക്കുന്നത്. പത്രം, പാല്‍, മത്സ്യവിതരണം എന്നിവ രാവിലെ എട്ടിന് മുന്‍പ് പൂര്‍ത്തിയാക്കണം. മരുന്ന് കടകളും പെട്രോള്‍ പമ്പുകളും തുറക്കാം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ ഏഴര വരെ പ്രവര്‍ത്തിക്കാം. പാഴ്സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ബേക്കറി, പലവ്യഞ്ജന കടകള്‍ ഒന്നിട വിട്ട ദിവസങ്ങളില്‍. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി ഉണ്ട്.

അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പോകുന്നവര്‍ അടുത്ത കടകളില്‍ നിന്ന് വാങ്ങണം. ദൂരേക്ക് പോയി സാധനം വാങ്ങിയാല്‍ നിയമനടപടി നേരിടേണ്ടി വരും. ജില്ലാ അതിര്‍ത്തികള്‍ അടക്കും. ജില്ലയ്ക്ക് പുറത്തേക്കും അകത്തേക്കും യാത്ര ചെയ്യണമെങ്കില്‍ പൊലീസ് പാസ് നിര്‍ബന്ധം. ഓരോ പ്രദേശത്തെ ഓരോ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്‍ന്റീന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്‍ന്റീന്‍ ലംഘിക്കുന്നവര്‍ക്കും അതിനു സഹായം നല്‍കുന്നവര്‍ക്കുമെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News