നാടിന്റെ കർമ്മഭടൻമാരായ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് അഭിവാദ്യങ്ങൾ;മധുവിനും സന്തോഷിനും പ്രത്യേക അഭിനന്ദനങ്ങൾ

ഇന്നലെ രാത്രി വൈകിയാണ് പെരും കുളത്തു നിന്ന് ഒരു ഫോൺകോൾ എംഎൽഎ ഓഫീസിലേക്ക് എത്തിയത്. കോവിഡ് രോഗബാധിതർ ഉള്ള ഒരു കുടുംബത്തിലെ അംഗമാണ് വിളിച്ചത്. ഉച്ചമുതൽ ഇവിടെ കറണ്ടില്ല, ഈ രാത്രിയിലും കരണ്ട് വന്നിട്ടില്ല എന്നതായിരുന്നു പരാതി. കോവിഡ് രോഗികൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന ബുദ്ധിമുട്ടും വിവരിച്ചു. ഉടൻതന്നെ കൊട്ടാരക്കര ഈസ്റ്റ്‌ കെഎസ്ഇബി സെക്ഷനിലേക്ക് വിളിച്ചു. നൂറുകണക്കിന് പരാതികൾ പരിഹരിക്കാനുണ്ട്, കാറ്റിലും മഴയിലും പലയിടത്തും ലൈനുകൾ വീണു കിടക്കുകയാണ്, എങ്കിലും രാത്രി തന്നെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം എന്നവർ ഉറപ്പുനൽകി. ഈ വിവരംഅപ്പോൾ തന്നെ പരാതിക്കാരനെ അറിയിക്കുകയുമുണ്ടായി.

ഇന്ന് അതിരാവിലെ പരാതിക്കാരന്റെ ഫോൺ കാൾ. ഇനിയും കറണ്ട് വന്നു കാണില്ല എന്ന് പറയും എന്ന് കരുതിയാണ് ഫോൺ എടുത്തത്. പക്ഷെ ഇന്നലെ അർദ്ധരാത്രി തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചതിനും പുലർച്ചയോടെ ലൈൻ ശരിയാക്കിത്തന്നതിനും നന്ദി പറയാനുള്ള വിളി ആയിരുന്നു. അപ്പോൾ തന്നെ വൈദ്യുതി വകുപ്പിന്റെ സെക്ഷനിൽ വിളിച്ച് നന്ദി അറിയിച്ചു.
പ്രകൃതിക്ഷോഭത്തിന്റെയും മഹാമാരിയുടെയും കാലത്ത് ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന ഉദ്യോഗസ്ഥർ വൈദ്യുതി വകുപ്പിലാണ്.

കഴിഞ്ഞ ദിവസം കൊട്ടാരക്കര നെല്ലിക്കുന്നം മുണ്ടാമൂട് ഏലായിൽ ഫീഡർ തകരാൻ പരിഹരിക്കുന്ന കൊട്ടാരക്കര ഈസ്റ്റ് സെക്ഷൻ ലൈൻമാൻമാരായ മധുവിന്റെയും സന്തോഷിന്റെയും വീഡിയോ ആണ് പോസ്റ്റിനൊപ്പമുള്ളത്. പെരുമഴയിലും വെള്ളക്കെട്ടിലും അവർ എത്ര മാത്രം കർമ്മനിരതരാണെന്ന് നോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here