ഇതര സംസ്ഥാന ലോട്ടറി വിൽപന; സർക്കാരിന്റെ അപ്പീൽ അംഗീകരിച്ചു, വിൽപന അനുമതി നിഷേധിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറിക്ക് വിൽപനാനുമതിയില്ലെന്ന് ഹൈക്കോടതി.സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി.സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.
ഇതര സംസ്ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി .

അന്യസംസ്ഥാന ലോട്ടറികളുടെ പ്രവർത്തനങ്ങൾ നിയന്തിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതി നിയമാനുസൃതമാണന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.എന്നാൽ ഇതര സംസ്ഥാന ലോട്ടറിയുടെ പൂർണ്ണ നടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗസ്ഥനായിരിക്കുമെന്ന ചട്ടം 4 (4) നിയമപരമല്ലന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു.

ലോട്ടറികളുടെ നിയന്ത്രണത്തിനായി ചട്ടങ്ങൾ രൂപവൽക്കരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടുണ്ട്.നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻ്റെ അധികാരത്തിന്മേലുള്ള സംസ്ഥാനത്തിൻ്റെ കടന്നുകയറ്റമാണ് ചട്ടഭേദഗതി എന്ന സിംഗിൾ ബഞ്ച് പരാമർശവും ഡിവിഷൻ ബഞ്ച് റദ്ദാക്കി.

ചട്ടങ്ങൾ രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ അധികാരവും ഡിവിഷൻ ബഞ്ച് ശരിവച്ചു. സിംഗിൾ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റീസുമാരായ എസ്.വി..ഭട്ടി, ബച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വിധി.സംസ്ഥാന സർക്കാരിനു വേണ്ടി സുപ്രീം കോടതി സീനിയർ അഭിഭാഷകൻ പല്ലവ് ഷിഷോഡിയ , നികുതി വകുപ്പ് സ്പെഷ്യൽ ഗവ. പ്ലീഡർ സി.ഇ.ഉണ്ണികൃഷ്ണൻ എന്നിവർ ഹാജരായി. ഡിവിഷൻ ബഞ്ച് വിധി ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പുകാർക്ക് കനത്ത തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News