കൊവിഡ് വ്യാപനം: ജൂണില്‍ പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

kerala psc

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ മാസം പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കൊവിഡ് അതി തീവ്രമായി വ്യാപിക്കുന്ന കാരണത്തിലാണ് പി.എസ്.സി പരീക്ഷകളെല്ലാം മാറ്റിവെച്ചത്.

അതേസമയം കൊവിഡ് വ്യാപനം തീവ്രമായതിനാല്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം , തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കും.

ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. അവശ്യസേവനങ്ങള്‍ പരിമിതപ്പെടുത്തിയും അനാവശ്യയാത്രകള്‍ കര്‍ശനമായി നിരോധിച്ചുമാണ് ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ നടപ്പാക്കുന്നത്. പത്രം, പാല്‍, മത്സ്യവിതരണം എന്നിവ രാവിലെ എട്ടിന് മുന്‍പ് പൂര്‍ത്തിയാക്കണം.

മരുന്ന് കടകളും പെട്രോള്‍ പമ്പുകളും തുറക്കാം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ ഏഴര വരെ പ്രവര്‍ത്തിക്കാം. പാഴ്‌സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ബേക്കറി, പലവ്യഞ്ജന കടകള്‍ ഒന്നിട വിട്ട ദിവസങ്ങളില്‍. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here