ഓക്സിജൻ കരിഞ്ചന്തയിൽ വിറ്റ വ്യവസായി നവ്നീത് കൽറ പിടിയിൽ

ദില്ലി: ഓക്സിജൻ കോൺസെൻട്രേറ്റുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഒളിവിലായിരുന്ന വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ. ഞായറാഴ്ച അർധരാത്രിയോടെയാണ് കൽറ പിടിയിലായത്. നവ്നീത് കൽറയുടെ മൂന്ന് റെസ്റ്റോറൻ്റുകളിൽ നിന്നുമായി 524 ഓക്സിജൻ കോൺസൻട്രേറ്ററുകളുമാണ് പൊലീസ് കണ്ടെത്തിയത്.

കൊവിഡ് 19 രോഗികൾക്ക് വളരെ അത്യാവശ്യം വേണ്ട ഓക്സിജൻ പൂത്തിവെയ്ക്കുകയായിരുന്നു ഇയാൾ. 16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ വന്‍ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപ വരെ വിലക്ക് നവ്നീത് കല്‍റ വിറ്റിരുന്നുവെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ. ചൈനയിൽ നിന്നാണ് ഇയാൾ കോൺസൻട്രേറ്ററുകൾ ഇറക്കുമതി ചെയ്തത്.

മെയ് 13ന് ഇയാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാനായിരുന്നു കോടതി ഉത്തരവ്. പ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് നവ്നീത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News