തമിഴ് നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ് നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. ധനുഷ് ചിത്രം ‘അസുരനി’ൽ താരം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പുതുപേട്ടയ്, കാല, വെണ്ണില കബഡി കുഴു, തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്.

വിജയ് സേതുപതിയും ശ്രുതി ഹാസനും ഒന്നിക്കുന്ന ലാഭം എന്ന ചിത്രത്തിലും നിതീഷ് ശ്രദ്ധേയമാകുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗം തമിഴ് സിനിമാ മേഖലക്ക് കനത്ത് നഷ്ടമാണ് നൽകിയത്. കഴിഞ്ഞ ദിവസം നടൻ മാരനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.സഹതാരങ്ങൾ നിതീഷിന്‍റെ മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ അനുശോചനങ്ങൾ രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News