പാട്ടു നൃത്തവും അഭിനയവും ഒരുമിച്ച് തകർത്ത് റിമി ടോമി വീഡിയോ വൈറൽ

ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് ഒരു യൂട്യൂബ് ചാനലും റിമി തുടങ്ങിയിരുന്നു. ഇപ്പോഴിതാ, തന്റെ യൂട്യൂബ് ചാനലിലൂടെ വീണ്ടുമൊരു മ്യൂസിക് വീഡിയോയും ആയി എത്തിയിരിക്കുകയാണ് റിമി.

‘സുജൂദല്ലേ’ എന്ന ഹിറ്റ് ആല്‍ബത്തിനു ശേഷം ‘അമ്മാന കൊമ്ബത്തെ’ എന്നു തുടങ്ങുന്ന പാട്ടാണ് റിമി ആലപിച്ചിരിക്കുന്നത്. റോണി റാഫേല്‍ ആണ് ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

പാട്ടു പാടുക മാത്രമല്ല, ഒരു പറ്റം നര്‍ത്തകിമാര്‍ക്കൊപ്പം മനോഹരമായി തന്നെ ചുവടുവെയ്ക്കുന്നുമുണ്ട് റിമി.അതിമനോഹരമായ ലൊക്കേഷനാണ് പാട്ടിന്റെ മറ്റൊരു ഹൈലൈറ്റ്.

പാട്ടും ഡാന്‍സും ഒക്കെ ഇങ്ങനെ ഒന്നിച്ചുകൊണ്ടുപോവാന്‍ തുടങ്ങിയാല്‍ മറ്റു നായികമാര്‍ക്ക് നിങ്ങളൊരു ഭീഷണിയാവുമല്ലോ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.’ നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here