രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയില്‍ 21 പേർ; എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് വിജയരാഘവൻ

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയില്‍ എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് എ വിജയരാഘവൻ വകുപ്പികളിലെ തീരുമാനം മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസ് (എം )ന് നൽകും.

21 അംഗ മന്ത്രിസഭയിൽ സിപിഎമ്മിന് 12, സിപിഐക്ക് 4 മന്ത്രിമാര്‍ സിപിഎമ്മിന് 12ഉം സിപിഐക്ക് നാലും മന്ത്രിമാരാണ് ഉണ്ടാവുക. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനാണ്. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കാണ്. കേരള കോണ്‍ഗ്രസ് എം, ജെഡിഎസ്, എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രിമാരുണ്ടാകും

ചില ഘടക കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രിസ്ഥാനം നല്‍കുക. ജനാധിപത്യ കേരള കോൺഗ്രസിലെ ആന്‍റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ മന്ത്രിമാരാകും.കേരള കോണ്‍ഗ്രസ് ബിയിലെ ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിമാരാകും.

അതേസമയം ,കെ ക്യഷ്ണൻ കുട്ടിയെ മന്ത്രിയായി ജനതാദൾ (എസ്) തീരുമാനിച്ചു.കേരള കോൺഗ്രസ് എമ്മിൽ റോഷി അഗസ്റ്റിൻ മന്ത്രിയാകുമെന്നും ഡോ.എൻജയരാജ് ചീഫ് വിപ്പ് പദവി വഹിക്കുമെന്നും സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News