18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ പരിഗണന ഹൃദ്രോഗമുള്‍പ്പെടെ അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ക്ക്‌

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ആരംഭിച്ചു. ഹൃദ്രോഗമുൾപ്പടെ അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് ആദ്യ പരിഗണന. ഇതുവരെ 1421 പേരുടെ അപേക്ഷകളാണ് ആരോഗ്യവകുപ്പ് അംഗീകരിച്ചത്.

കൊവിഡ് രണ്ടാം തരംഗം കേരളത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് വാക്സിൻ കൂടുതൽ പേർക്ക് ലഭ്യമാക്കാൻ സർക്കാർ നടപടി ആരംഭിച്ചത്.

18 വയസ് കഴിഞ്ഞ് 44 വയസ് വരെയുള്ളവരിൽ ഹൃദ്രോഗം ഉള്‍പ്പെടെ 20 അനുബന്ധ അസുഖങ്ങളുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തിൽ പരിഗണന.  ആദ്യദിനമായ ഇന്ന് 1421 പേരുടെ അപേക്ഷകളാണ് ആരോഗ്യവകുപ്പ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് 138 പേര്‍ക്ക് വാക്സിൻ നല്‍കി

കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം ആരോഗ്യവകുപ്പ് ഒരുക്കിയ വാക്സിന്‍ വെബ്സൈറ്റില്‍ ചികിത്സാ രേഖകള്‍നല്‍കണം. ജില്ലാ തലത്തില്‍ പരിശോധന നടത്തിയാണ് അപേക്ഷ അംഗീകരിക്കുന്നത്.

1,90,745 പേര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 40,000 പേരാണ് രേഖകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ രേഖകള്‍ കൃത്യമല്ലാത്ത 25904 പേരുടെ അപേക്ഷകള്‍ തള്ളി.

അതെസമയം അപേക്ഷ നിരസിച്ചവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാം.  സംസ്ഥാനം വാങ്ങിയ മൂന്ന് ലക്ഷത്തി അറുപതിനായിരം കൊവിഷീല്‍ഡും  1,37,580 കൊവാക്സിനുമാണ് ഈ വിഭാഗത്തിനായി  വിതരണം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here