നാവിൽ നിന്ന് സ്വാദ് വിട്ടട്ടൊഴിയാത്ത മാങ്ങ ചമ്മന്തി എളുപ്പത്തിൽ ഉണ്ടാക്കാം

മാങ്ങയുടെ സീസണാണ്. മാങ്ങാച്ചമന്തി എല്ലാവരുടേയും പ്രിയപ്പെട്ട വിഭവവും. കറി ഒന്നുമിവ്വെങ്കിലും മാങ്ങാ ചമ്മന്തി കൂട്ടി ചോറുണ്ട കാലം മിക്കവരും പറയാറുണ്ട്. നാവിൽ നിന്ന് സ്വാദ് വിട്ടോഴിയാത്ത മാങ്ങാ ചമ്മന്തി റെഡിയാക്കാം.വീട്ടിൽ പച്ചമാങ്ങ ഉണ്ടെങ്കിൽ കിടിലൊരു ചമ്മന്തി എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…

ചേരുവകൾ

മാങ്ങ –ഒന്ന്
പച്ചമുളക് – 5
തേങ്ങ – പകുതി ചിരവിയത്
ഇഞ്ചി -ചെറിയ കഷണം
ചുവന്നുള്ളി – 3 അല്ലി
വേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ നന്നായി വൃത്തിയാക്കി തൊലി ചെത്തി ചെറുതായി അരിയുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേർത്ത് മയത്തില് അരക്കുക. മാങ്ങ ചമ്മന്തി തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here