സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ മോദി വിദേശത്തേക്ക് കയറ്റി അയച്ചു: രൂക്ഷ വിമർശനുമായി മുന്‍ കേന്ദ്ര മന്ത്രി

രാജ്യത്ത് കൊവിഡ് പ്രതിരോധത്തിലും വാക്‌സിന്‍ വിതരണത്തിലുമുണ്ടായ പാളിച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും തൃണമൂൽ കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹ.

സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേകാള്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ വിമര്‍ശിച്ചു.ഒരു വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് യശ്വന്ത സിന്‍ഹ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘ഈ 10 സെക്കന്‍ഡ് വീഡിയോ മോദിയെ തുറന്നു കാണിക്കുന്നതാണ്. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചെന്ന് ഇന്ത്യന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭയെ അറിയിക്കുന്നതാണിത്. മോദി ഇപ്പോള്‍ ശരിക്കും ലോക നേതാവായി. ഇന്ത്യക്കാര്‍ക്ക് ഇനി നരകത്തിലേക്ക് പോകാം’ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് 25 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News