ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; തിരുവനന്തപുരത്ത് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. തിരുവനന്തപുരത്ത് ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി.നഗര ഗ്രാമീണ റോഡുകളും ഭാഗികമായി അടച്ചുപൂട്ടി. ജില്ലയിലെ കൊവിഡ് സാഹചര്യം രൂക്ഷമെന്ന് കളക്ടര്‍. ട്രിപ്പിള്‍ ലോക്ഡൗണിലൂടെ വ്യാപനം തടയുക ലക്ഷ്യം.

അര്‍ധരാത്രിയോടെ ജില്ലാ അതിര്‍ത്തികള്‍ അടച്ച പൊലീസ്, നഗര ഗ്രാമീണ റോഡുകളും ഭാഗികമായി അടച്ചുപൂട്ടി. കണ്ടെയെന്‍മെന്റ് സോണുകളെല്ലാം പൊലീസിന്റെ കര്‍ശന നിയന്ത്രണത്തിലായി. റോഡുകള്‍ അടച്ചുപൂട്ടിയത് ആവശ്യ സര്‍വീസിനെ ബാധിക്കാത്ത തരത്തില്‍ ക്രമീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെയും റേഷന്‍ കടകളും സപ്ലൈകോ വില്‍പനശാലകള്‍ എന്നിവയ്ക്ക് അഞ്ചുമണി വരെയും അനുമതി നല്‍കി.

ഹോട്ടലുകളില്‍ നിന്ന് ഹോംഡെലിവറിയായി മാത്രം ഭക്ഷണം വിതരണം ചെയ്തു. സഹകരണബാങ്കുകള്‍ ഒഴിച്ചുള്ളവ ഒരുമണി വരെ പ്രവര്‍ത്തിച്ചു. ജില്ലയിലെ കൊവിഡ് സാഹചര്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിയന്ത്രണമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

നല്‍കുന്ന ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യരുതെന്നും തെറ്റിധരിപ്പിച്ച് പാസ് എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here