ട്രിപ്പിള്‍ ലോക്ക് ഡൗണിന്റ ഭാഗമായി തൃശൂര്‍ ജില്ലയില്‍ കര്‍ശന പരിശോധന

ട്രിപ്പിള്‍ ലോക്ക് ഡൗണിന്റ ഭാഗമായി കര്‍ശന പരിശോധനയാണ് തൃശൂര്‍ ജില്ലയില്‍ നടക്കുന്നത്. ഇടറോടുകളിലൂടെ ജനങ്ങള്‍ പുറത്തു കടക്കുന്നത് പോലീസ് പൂര്‍ണമായും തടഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് എന്നു തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ വ്യക്തമാക്കി.

കര്‍ശനമായ പരിശോധനയാണ് ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ നടന്നത്. ഇടറോഡുകളിലൂടെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലീസ് തടഞ്ഞിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും അതിര്‍ത്തികളിലും കര്‍ശന പരിശോധന നടത്തി.

പലചരക്ക് കട ബേക്കറി എന്നിവ ചൊവ്വാ വ്യാഴം ശനി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും. ശനിയാഴ്ച ദിവസങ്ങളില്‍ മത്സ്യവും മാംസവും വിതരണം ചെയ്യുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ 1 മണി വരെ പ്രവര്‍ത്തിക്കും.

രാവിലെ 8 മണി മുതല്‍ അഞ്ച് മണി വരെയാണ് റേഷന്‍ കടകള്‍ക്കും പൊതു വിതരണ സംവിധാനങ്ങളും ഉണ്ടാവുക. എന്നാല്‍ ജനങ്ങള്‍ക്ക് നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാന്‍ അനുവാദമില്ല.

വാര്‍ഡുതല സമിതികളുടേയോ ഡേലിവറി ജീവനക്കാരുടേയോ സഹകരണത്തോടെ വേണം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ നിരവധി പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News