സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം; ബംഗാളിലെ സ്ഥിതി ആശങ്കാജനകമെന്ന് ഗവര്‍ണര്‍

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. സിബിഐ ഓഫീസിന് നേരെ കല്ലേറുണ്ടാകുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുന്ന അവസ്ഥയാണ്.

സിബിഐ ഓഫിസിനു മുന്നില്‍ നേരത്തെ മമത ബാനര്‍ജിയെത്തി പ്രതിഷേധിച്ചിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണെന്ന് മമത ബാനര്‍ജിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു

കൈക്കൂലി കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു തൃണമൂല്‍ നേതാക്കളാണ് സിബിഐ കസ്റ്റഡിയിലുള്ളത്. ഇന്ന് രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്.

സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ മമത സര്‍ക്കാരിന്റെ കാലത്ത് 2014ലാണ് നാലുമന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നത്.

മന്ത്രി ഫിര്‍ഹാദ് ഹക്കിമിനെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രിയെ കസ്റ്റഡിയിലെടുത്തത് നിയമപരമല്ല എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. മന്ത്രിമാര്‍ക്ക് പുറമേ മുന്‍ മന്ത്രി മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News