ലോക്ഡൗൺ: സംസ്ഥാനത്ത് കൂടുതൽ ഭാഗ്യക്കുറികൾ റദ്ധാക്കി

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഈ മാസം 28,29 ,31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിർമൽ -226 ,കാരുണ്യ -501 ,വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ധാക്കി .നേരത്തെ 13 മുതൽ 27 വരെയുള്ള ഭാഗ്യക്കുറികൾ റദ്ധാക്കിയിരുന്നു .

നറുക്കെടുപ്പ് മാറ്റി

ഈ മാസം 14 , 23 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര BM -06 , ലൈഫ് വിഷു ബമ്പർ BR -79 ഭാഗ്യക്കുറികളുടെയും 10 ,11 ,12 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തുന്നതായിരിക്കും . പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here