കൊവിഡ് ഒരുപാട് പേരുടെ ജീവൻ കവരുകയാണ്, പ്രിയപ്പെട്ടവരെയൊക്കെ ചേര്‍ത്തുപിടിക്കണം, ജാഗ്രത വേണം; നിതീഷ് വീരയുടെ മരണത്തില്‍ വിഷ്ണു വിശാല്‍

തമിഴ് നടന്‍ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചതിന്റെ നടുക്കത്തിലാണ് തമിഴ് സിനിമാലോകം. കൊവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ നിതീഷ് മരിച്ചത്. 45 വയസ്സായിരുന്നു.

വെണ്ണിലാ കബഡിക്കുഴു, മാവീരന്‍ കിട്ടു എന്നീ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടന്‍ വിഷ്ണു വിശാല്‍ ട്വീറ്റ് ചെയ്തത്. ഒരുപാട് വേദനയോടെ ഇതെഴുതുന്നതെന്നും കൊവിഡ് രണ്ടാം തരംഗം ഒരുപാട് ജീവനകളെടുത്തുകൊണ്ടാണ് കടന്നുപോകുന്നതെന്നും വിഷ്ണു പറഞ്ഞു.

നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെല്ലാം ഏറ്റവും ചേര്‍ത്തുപിടിക്കേണ്ട നേരമാണിതെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും വിഷ്ണു വിശാല്‍ ട്വീറ്റില്‍ പറഞ്ഞു. ഒരിക്കലും ഇത്ര വേഗം പോകരുതെന്നായിരുന്നുവെന്ന് നടന്‍ പ്രേം കുമാര്‍ എഴുതി.

പുതുപേട്ടൈ, കാലാ, വെണ്ണില കബഡിക്കുഴു, അസുരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടനാണ് നിതീഷ് വീര. വെട്രിമാരന്‍ – ധനുഷ് ചിത്രമായ അസുരനിലെ നിതീഷ് ചെയ്ത നെഗറ്റീവ് കഥാപാത്രം അടുത്ത കാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിജയ് സേതുപതിയും ശ്രുതി ഹാസനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലബം എന്ന ചിത്രത്തിലായിരുന്നു നിതീഷ് അവസാനമായി അഭിനയിച്ചത്. നടന്റെ മരണത്തില്‍ തമിഴ് സിനിമാലോകത്തെ നിരവധി പേര്‍ അനുശോചനവും വേദനയും പങ്കുവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here