പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവത്തില്‍ ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.
സര്‍ക്കാരിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്താണ് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോഡിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേരെയാണ് ദില്ലി പോലിസ് ഡല്‍ഹി അറസ്റ്റ് ചെയ്തത്.
ഈ സംഭവത്തിലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.പോലിസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിക്ക് വീഴ്ച്ച സംഭവിച്ചെന്ന് ചൂണ്ടികാട്ടിയിലുള്ള വിമര്‍ശന പോസ്റ്ററുകളുടെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലിസ് നിരവധി പേരെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്തവരില്‍ 19 കാരന്‍ മുതല്‍ 61 വയസ്സുള്ളവര്‍ വരെയുണ്ട്.
‘ മോദി, ഞങ്ങളുടെ കുട്ടികള്‍ക്കായുള്ള വാക്സിന്‍ എന്തിന് വിദേശത്തേക്ക് അയച്ചു ‘ എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം. അതെ സമയം സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
വിമര്‍ശിച്ചുക്കുന്നത് കുറ്റമാണെങ്കില്‍ ആദ്യം തന്നെ അറസ്റ്റ് ചെയ്യൂ എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അറസ്‌റ് ചെയ്തവരില്‍ പലരും കൂലിക്ക് പോസ്റ്റര്‍ പതിപ്പിക്കുന്നവര്‍ ആണെന്നും ഇതിന്റെ പിന്നില്‍ ഉള്ളവരെ ഉടന്‍ അറസ്‌റ് ചെയ്യുമെന്നും ദില്ലി പോലിസ് വ്യക്തമാക്കി
Get real time update about this post categories directly on your device, subscribe now.