ഇടുക്കി പൊന്മുടി അണക്കെട്ടിൽ ഓറഞ്ച് അലേർട്ട്

ഇടുക്കി പൊന്മുടി അണക്കെട്ടിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.705.5 മീറ്ററാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ്‌ ഒരു മീറ്റർ കൂടി ഉയർന്നാൽ റെഡ് അലേർട് പ്രഖ്യാപിക്കും.

നിലവിൽ ഇടുക്കിയിൽ അലേർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ജില്ലയിൽ ഇന്നലെ വരെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 4 വീടുകൾ പൂർണ്ണമായും 86 വീടുകൾ ഭാഗികമായും നശിച്ചതായാണ് കണക്കുകൾ. ‌രണ്ടു ദിവസത്തെ കണക്കുകൾ പ്രകാരം 21 വീടുകൾ പൂർണ്ണമായും 354 വീടുകൾക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. 294 ഹെക്ടർ ഭൂമിയിൽ കൃഷി നാശമുണ്ടായതായും റിപ്പോർട്ടുണ്ട്. കനത്ത മഴയെ തുടർന്നും, വീട് തകർന്നും ജില്ലയിൽ 5 പേർക്ക് പരുക്കേറ്റു. തങ്കമണി വില്ലേജിൽ നാല് പേർക്കും, ദേവികുളം താലൂക്കിൽ വീട് തകർന്ന് വീണ് ഒരാൾക്കുമാണ് പരുക്കേറ്റത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News