കൊവിഡ് ബാധിച്ച് റവന്യു ഉദ്യോഗസ്ഥ മരിച്ചു

റവന്യു വകുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജ്‌ന എ.ആര്‍(48) കൊവിഡ് ബാധിച്ച് അന്തരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയാണ്.

പൊതുമരാമത്ത് വകുപ്പ് സതേണ്‍ സര്‍ക്കിളില്‍ ഡെപ്യൂട്ടി തഹസില്‍ദാറായി ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് മണക്കാട് വലിയപള്ളിയില്‍ അടക്കം ചെയ്തു. സജ്‌നയുടെ ഭര്‍ത്താവ് ഒരുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. രണ്ടു മക്കളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here