കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ച് തീരുമാനമായില്ല

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നേതൃത്വത്തില്‍ നടന്ന എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാരുമായി യോഗത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ചു തീരുമാനം ഉണ്ടായില്ല.

കോവിഡ് കാലത്തെ വിദ്യാര്‍ത്ഥികളുടെ നിലവിലെ സ്ഥിതി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ദേശീയ വിദ്യാഭ്യാസ നയം, എന്‍ഇപി 2020 എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ചാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.

2021 ലെ സിബിഎസ്ഇ പന്ത്രണ്ടാം ബോര്‍ഡ് പരീക്ഷകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുസംബന്ധിച്ച ഒരു പ്രഖ്യാപനവും ഉണ്ടായില്ല.

പരീക്ഷ റദ്ദാക്കാന്‍ മന്ത്രാലയം സമ്മതിച്ചിട്ടില്ലെങ്കിലും പരീക്ഷ നടത്തുന്നത് തള്ളിക്കളഞ്ഞിട്ടില്ല. മെയ് 24, 25 നകം സിബിഎസ്ഇ പരീക്ഷയുടെ തീരുമാനം പ്രതീക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here