ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കൊവിഡ് ബാധിക്കാത്തത്; വിചിത്ര വാദവുമായി പ്രഗ്യാ സിംഗ്

ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കൊവിഡ് ബാധിക്കാത്തതെന്ന വിചിത്ര വാദവുമായി ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. ഗോമൂത്രം കുടിക്കുന്നത് വഴി അണുബാധയില്‍ നിന്നും കൊവിഡ് വൈറസില്‍ നിന്നും രക്ഷപെടാം.

ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും ബിജെപി എംപി പ്രഗ്യാ സിംഗ് പറഞ്ഞു.

ഭോപ്പാലിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഗ്യാ സിംഗ് ഈ വിചിത്ര വാദമുന്നയിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം കൊവിഡ് ലക്ഷണങ്ങളോടെ പ്രഗ്യാ സിംഗിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News