അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി എട്ട് ഡി.സി.സികള്‍

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ അതിഥി തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിനായി എട്ട് പുതിയ ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡി.സി.സി) ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരം താലൂക്കില്‍ നാലു ഡി.സി.സികളും വര്‍ക്കല, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ഡി.സി.സികളുമാണ് ഏറ്റെടുത്തത്. തിരുവനന്തപുരം താലൂക്കിലെ ഡി.സി.സികളില്‍ 1,175 പേര്‍ക്കുകളുള്ള കിടക്ക സൗകര്യമുണ്ട്.

ചിറയിന്‍കീഴ്- 234, വര്‍ക്കല-311, നെയ്യാറ്റിന്‍കര- 432, നെടുമങ്ങാട്- 513 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കിടക്കകളുടെ എണ്ണം. ഏറ്റെടുത്ത കെട്ടിടങ്ങളില്‍ ആംബുലന്‍സ് അടക്കമുള്ള എല്ലാവിധ അവശ്യസൗകര്യങ്ങളും ഉടന്‍ ലഭ്യമാക്കുമെന്നും ആവശ്യമുള്ള ജീവനക്കാരെ നിയമിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News