എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി കാവിഡ് ബാധിച്ച് മരിച്ചു

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി സൂരജ് കൃഷ്ണ (21) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ടി.കെ.എം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ സൂരജ് കൃഷ്ണ (21)യാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

യൂണിവേഴ്‌സിറ്റി ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാല്‍ തിരുവനന്തപുരത്തെ വിളപ്പിലുള്ള വീട്ടിലായിരുന്നു സൂരജ്. മൂന്ന് ദിവസം മുമ്പ് മഴയത്ത് സുഹൃത്തുക്കളുമായി ഫുട്ബാള്‍ കളിച്ചതിനെ തുടര്‍ന്ന് പനി പിടിച്ചിരുന്നു.

തുചര്‍ന്ന് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും ഞായറാഴ്ച രാവിലെയോടെ കൊവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ വിളപ്പില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രക്തത്തില്‍ ഓക്‌സിജന്‍ കുറഞ്ഞ് ആരോഗ്യനിലയില്‍ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ആറോടെ മരിക്കുകയായിരുന്നു.

ശ്വാസകോശത്തില്‍ ന്യൂമോണിയ ബാധിച്ചതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. മികച്ച എന്‍.സി.സി കേഡറ്റായിരുന്ന സൂരജ് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here