രാജ്യത്ത് സ്പുട്നിക് വാക്സിൻ നൽകിത്തുടങ്ങി

റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്നിക് v വാക്‌സിന്റെ ആദ്യഡോസ് വിതരണം ഹൈദരാബാദിൽ ആരംഭിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് വിതരണം ആരംഭിച്ചത്. നാളെ വിശാഖപട്ടണത്തും സ്പുട്നിക് v വാക്‌സിൻ വിതരണം ചെയ്യും.

റഷ്യയിൽ നിന്നും 1.5 ലക്ഷം ഡോസുകളാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്യാൻ എത്തിച്ചേർന്നിട്ടുള്ളത്. അടുത്ത എട്ടു മുതൽ 12 മാസത്തിനുള്ളിൽ ഇന്ത്യയിലെ 125 ദശലക്ഷം പേരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. റെഡ്ഡീസ് ലാബ്സ് അറിയിച്ചു.

കൊവിഡ് വാക്സിൻ ഡോസ് ഒന്നിന് ജിഎസ്ടി അടക്കം 995.40 രൂപയ്ക്കായിരിക്കും വിൽക്കുകയെന്ന് ഡോ. റെഡ്ഡീസ് ലാബ്സ് നേരത്തെ അറിയിച്ചിരുന്നു. ഗവൺമെന്റിനും സ്വകാര്യ മേഖലയ്ക്കും ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. രാജ്യത്ത് വരും ദിവസങ്ങളിൽ ഒറ്റ ഡോസ് മാത്രമുള്ള സ്പുട്നിക് ലൈറ്റ് വാക്‌സിന്റെ ഉത്പാദനം കൂടി ആരംഭിക്കുമെന്ന് നിതി അയോഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News