നന്മ ഡോക്ടർസ് ഡെസ്ക്. വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിർദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി വീടുകളിലേക്ക്

നന്മ ഡോക്ടർസ് ഡെസ്ക്. വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിർദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി വീടുകളിലേക്ക്

കോവിഡ് പോസിറ്റീവ് ആയോ അല്ലാതെയോ സ്വന്തം വീടുകളിൽ ക്വാറന്റൈനിൽ ആകുന്ന ആൾക്കാർക്ക് സ്വാഭാവികമായും ഒരുപാട് സംശയങ്ങൾ ഉണ്ടാകും, ആരോഗ്യത്തെ കുറിച്ച്, മരുന്നുകളെ കുറിച്ച്. ആ ചോദ്യങ്ങൾക്കൊക്കെ ഇപ്പൊൾ ഉത്തരം നല്കാൻ കേരളത്തിലെ പ്രഗത്ഭരായ ഡോക്ടർമാരും സൈക്കോളജിസ്റ്റുമാരും എത്തുന്നു – എം.ബി.ടി. നന്മ ഡോക്ടർസ് ഡെസ്ക്.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, 8943270000, 8943160000 എന്ന നമ്പറിൽ വിളിക്കുക. എംബിടി യുടെ വോളന്റീയർ നിങ്ങളുടെ കോൾ എടുക്കുകയും അതാത് ദിവസം സന്നദ്ധ സേവനത്തിനായി തയ്യാറായ ഡോക്ടർക്ക് കൈമാറുകയും ചെയ്യും. നിങ്ങൾക്ക് സ്വതന്ത്രമായി ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിച്ചു കാര്യങ്ങൾ വ്യക്തമായി മനസിലാക്കാം. ഈ സേവനം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 6 മണി വരെ ലഭ്യമാണ്.

കോവിഡ്-19 ന്റെ വ്യാപനം പിടിച്ചു കെട്ടുന്നതിനു കേരള സർക്കാരിന്റെ നേതൃത്വത്തിൽ ലോക്ക്ഡൗൺ അടക്കമുള്ള  വിവിധ ഇടപെടലുകൾ  ക്രിയാത്മകമായി നടന്നു വരികയാണ്. രോഗ തീവ്രത ഇല്ലാത്ത കോവിഡ് രോഗികളിൽ പലരും വീടുകളിൽ തന്നെയാണ് നിലവിൽ കഴിയുന്നത്. ആശുപത്രി സംവിധാനങ്ങൾ കോവിഡ് ചികിത്സക്കാണ് മുൻഗണന നൽകുന്നതെന്നിരിക്കെ  ആരോഗ്യസംബന്ധമായ പ്രയാസങ്ങൾ നേരിടുന്ന മറ്റു രോഗികളും നിലവിൽ വീടുകളിൽ തന്നെയാണ് കഴിയുന്നത്.

ഈ സാഹചര്യത്തിൽ സർക്കാറിന്റെ പ്രവർത്തനനങ്ങൾക്കു ശക്തി പകരാനായി MBT-നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പിന്തുണയോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നന്മ ഡോക്ടർസ് ഡെസ്ക്. കോവിഡ് രോഗം മൂലമോ മറ്റു ആരോഗ്യ പ്രയാസങ്ങളാലോ വീടുകളിൽ പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിർദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി ഉറപ്പാക്കുക എന്നതാണ് ഡോക്ടർസ്ഡെസ്കിന്റെ ലക്‌ഷ്യം.

വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നായി 150 ഓളം ഡോക്ടർമാർ ഈ സംരംഭത്തിന്റെ ഭാഗമാണ്. 8943 27 0000 , 8943 16 0000 എന്നീ നമ്പറുകളിൽ രാവിലെ 9 മണി മുതൽ വൈകുനേരം 6 മണി വരെ ഹെൽപ്‌ഡെസ്‌കിനെ ബന്ധപ്പെടാവുന്നതാണ്.

കോവിഡ് പോസിറ്റീവ് ആയോ അല്ലാതെയോ സ്വന്തം വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുക, വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് മെഡിക്കൽ നിർദേശങ്ങളും വൈകാരിക പിന്തുണയും നൽകുക തുടങ്ങിയവയാണ്‌ നന്മ ഡോക്ടർസ് ഡെസ്ക്ന്റെ ലക്ഷ്യം.

വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നായി 100 ഓളം പ്രഗത്ഭ ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും സന്നദ്ധസേവകരായി എം.ബി.ടി. നന്മ ഡോക്ടർസ് ഡെസ്കിന്റെ കൂടെയുണ്ട്.പാലിയേറ്റീവ് കെയർ വിദഗ്ധൻ ഡോ. സുരേഷ് കുമാർ, ഡോ മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലാണ് ഹെൽപ്‌ഡെസ്‌ക് പ്രവർത്തിക്കുന്നത്. പോലീസ്  ഐ ജി പി വിജയൻ ഐ പി എസ് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകു വരുന്നു.

ഡോക്ടർസ് ഡെസ്കിന്റെ സഹായം തേടാൻ വിളിക്കേണ്ട നമ്പർ: 89432 70000, 89431 60000. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 6 മണി വരെ ലഭ്യമാണ്.ഈ കഷ്ടകാലവും നമുക്ക് താണ്ടാം, കരുതലോടെ ആശങ്കകളില്ലാതെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News