പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന്; ഈ സാഹചര്യമല്ലായിരുന്നെങ്കില്‍ കേരളമാകെ ഇരമ്പി എത്തിയേനെ എന്നറിയാമെന്ന് മുഖ്യമന്ത്രി

സെന്‍ട്രല്‍ സ്റ്റേഡിയമല്ല ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞാ വേദി. ഈ സാഹചര്യമല്ലായിരുന്നെങ്കില്‍ കേരളമാകെ ഇരമ്പി എത്തിയേനെയെന്നറിയാം.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ 20ന് സെന്റട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തവരുടെ സത്യപ്രതിജ്ഞ ജനങ്ങളുടെ ആഘോഷത്തിനിടയിലാണ് നടത്താറെന്നും എന്നാല്‍ ഈ കൊവിഡ് സാഹചര്യത്തില്‍ ചടങ്ങ് പരിമിതമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നതെന്നും 500 പേര്‍ അതില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എം.എല്‍ എ മാര്‍, എം പിമാര്‍, പാര്‍ളമെന്ററി പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങിയ ആരെയും ചടങ്ങില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്റ്റേഡിയം എന്ന് കേള്‍ക്കുമ്പോള്‍ തിരക്കുണ്ടാകുമെന്ന് കരുതണ്ടെന്നും കൃത്യമായ കൊവിഡ് മാനദണ്ഡം പാലിക്കാന്‍ വേണ്ടിയാണ് സ്റ്റേഡിയം തെരഞ്ഞെടുത്തതതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സെന്‍ട്രല്‍ സ്റ്റേഡിയമല്ല ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞാ വേദി. ഈ സാഹചര്യമല്ലായിരുന്നെങ്കില്‍ കേരളമാകെ ഇരമ്പി എത്തിയേനെയെന്നറിയാം.

ജനങ്ങള്‍ ഓരോര്‍ത്തരും നമ്മുടെ മനസിലുണ്ട്. അതിലപ്പുറമല്ല ഒരു സ്റ്റേഡിയവും. വരാന്‍ കഴിയാത്ത ജനങ്ങളെ ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഘോഷിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ആരും തടയില്ല. രോഗം മാറുന്ന മുറക്ക് നാം ഒരുമിച്ച് നിന്ന് ആഘോഷിക്കും. ആ നല്ല കാലത്തിന്റെ പുലര്‍ച്ചക്ക് വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചയാണ് ഇന്നത്തെ അസൗകര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News