രോഗവ്യാപനത്തിൽ ശുഭകരമായ സൂചനകൾ കാണുന്നു:ലോക്ക്ഡൗൺ എത്ര കണ്ട് ഫലം ചെയ്തു എന്ന് ഇനിയുള്ള ദിവസങ്ങളിൽ അറിയാം.

സംസ്ഥാനത്ത് കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണമാണ് തുടരുന്നത് എന്ന് മുഖ്യമന്ത്രി.ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് കുറഞ്ഞു വരുന്നത് ആശ്വാസം തരുന്നതാണ്. രോഗവ്യാപനത്തിൻ്റെ ഉച്ഛസ്ഥായി കടന്നുപോയി എന്നാണ് വിദഗ്ദധരുടെ അനുമാനം. അതു പക്ഷേ ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല എന്നും മുഖ്യമന്ത്രി .

എറണാകുളം, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ വിജയകരമായി ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയിട്ടുണ്ട്.

ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ട്.

കൊവിഡ് രോ​ഗികളും പ്രൈമറി കോണ്ടാക്ടുകളും വീട്ടിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി.

മോട്ടോർ സ്കൂട്ടർ പെട്രോളിം​ഗ് അടക്കം നടത്തി ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

റോഡിലും കർശന പരിശോധന നടക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാം.

ചുരുക്കം ചിലർക്ക് വ്യക്തിപരമായ അസൗകര്യമുണ്ടായെങ്കിലും എല്ലാവരും ഇതുമായി സഹകരിക്കുന്നു.

രോഗവ്യാപനത്തിൽ ശുഭകരമായ സൂചനകൾ കാണുന്നു.

മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ ആഴ്ചയിൽ അത് 35919 ആയി കുറഞ്ഞു. ആ ഘട്ടത്തിൽ എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി.

ഏറ്റവും കുറവുണ്ടായത് വയനാട്ടിലാണ്. പത്തനംതിട്ടയിൽ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. എന്നാൽ കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നതായി കാണുന്നു.

കൊല്ലത്ത് 23 ശതമാനം വർധനവുണ്ടായി. സംസ്ഥാനത്ത് പൊതുവിൽ ആക്ടീവ് കേസുകളിൽ നേരിയ കുറവുണ്ട്. ഇത് ആശ്വാസകരമായ കാര്യമാണ്.

444000 വരെ എത്തിയ ആക്ടീവ് കേസുകൾ 362315 ആയി കുറഞ്ഞു. ലോക്ക്ഡൗണിന് മുൻപ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യുവൂ പൊതുജാഗ്രതയും ഗുണം ചെയ്തുവെന്ന് കരുതണം.

ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം ആ ദിവസത്തിന് ഒന്നുമുതൽ ഒന്നര ആഴ്ച വരെ മുൻപ് ബാധിച്ചതായതിനാൽ ലോക്ക്ഡൗൺ എത്ര കണ്ട് ഫലം ചെയ്തു എന്ന് ഇനിയുള്ള ദിവസങ്ങളിൽ അറിയാം.

ലോക്ക്ഡൗൺ ഗുണകരമായി മാറും എന്ന് പ്രതീക്ഷിക്കാം. നമ്മുടെ ആരോഗ്യ സംവിധാനത്തിൻ്റെ അപ്പുറത്തേക്ക് രോഗവ്യാപനം ശക്തമാകാതിരിക്കാൻ ഈ ലോക്ക്ഡൗൺ വിജയിക്കേണ്ടത് അനിവാര്യമാണ്.

ഇന്നത്തെ അവലോകന യോഗം നിലവിലെ സ്ഥിതി വിലയിരുത്തി. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് കുറഞ്ഞു വരുന്നത് ആശ്വാസം തരുന്നതാണ്. രോഗവ്യാപനത്തിൻ്റെ ഉച്ഛസ്ഥായി കടന്നുപോയി എന്നാണ് വിദഗ്ദധരുടെ അനുമാനം. അതു പക്ഷേ ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല.

ഓക്സിജൻ വിതരണം വളരെ കാര്യക്ഷമമായി നടക്കുന്നുണ്ട്. വല്ലാർപാടത്ത് എത്തിയ ഓക്സിജൻ എക്സ്പ്രസിലെ ഓക്സിജൻ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News