പലസ്തീൻ ജനതയ്ക്കൊപ്പം: കണ്ണൂരിൽ സി പി ഐ എം നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യദിനം

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കണ്ണൂരിൽ സി പി ഐ എം നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ ദിനം. പാർട്ടി ഓഫീസുകളിലും വീടുകളിലുമാണ് ഐക്യദാർഢ്യ ദിനം ആചരിച്ചത്. ജില്ലയിലെ ഒന്നര ലക്ഷം കേന്ദ്രങ്ങളിലാണ് പലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ചത്.

പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണത്തിനെതിരെ സി പി ഐ എം ഓഫീസുകളിലും വീടുകളിലും പ്രതിഷേധം ഉയർന്നു.

പലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പരിപാടി.സി പി ഐ എം ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നേതൃത്വ നൽകി.

ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്‍റെ ഭാഗമായിട്ടാണ് പലസ്തീൻ ഐക്യ ദാർഢ്യ ദിനം ആചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News