മുംബൈയില്‍ ആഞ്ഞടിച്ച് ടൗട്ടേ ചുഴലിക്കാറ്റ്

മുംബൈയില്‍ ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി ആഞ്ഞടിച്ചു. 185കിലോമീറ്റര്‍ വേഗതയില്‍ രാത്രിയോടെ ഗുജറാത്ത് തീരത്തെത്തും . നവി മുംബൈയില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മുംബൈ വിമാനത്താവളവും മോണോ റെയിലും അടച്ചു. കോവിഡ് പശ്ചാത്തലത്തില്‍ നഗരം അതീവ ജാഗ്രതയിലാണ്

മുംബൈയുടെ തെക്ക്-തെക്ക് പടിഞ്ഞാറ് 160 കിലോമീറ്റര്‍ അകലെയുള്ള ടൗട്ടേ ചുഴലിക്കാറ്റ് നഗര തീരത്തോട് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളവും ബാന്ദ്ര-വര്‍ളി സീ ലിങ്ക് വഴിയുള്ള വാഹന ഗതാഗതവും നിര്‍ത്തിവച്ചതായി ബി എം സി അറിയിച്ചിരുന്നു.

കടുത്ത ചുഴലിക്കാറ്റ് അടുത്ത മണിക്കൂറിനുള്ളില്‍ രൂക്ഷമാകുമെന്നും ഇന്ന് വൈകുന്നേരം ഗുജറാത്ത് തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിവേഗ കാറ്റ് കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുന്‍കരുതല്‍ നടപടിയായി, മുംബൈ മോണോറെയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കായി എടുത്ത പെട്ടെന്നുള്ള തീരുമാനമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News