ചേലക്കരയ്ക്ക് വികസനത്തിന്റെ പുതിയ മുഖം നൽകിയ രാധാകൃഷ്ണൻ വീണ്ടും മന്ത്രി പദത്തിൽ

നാല് പതിറ്റാണ്ടുകാലം ചേലക്കരയിലെ ജനപ്രധിനിധിയായ കെ. രാധാകൃഷ്ണൻ ഇത് രണ്ടാം തവണയാണ് മന്ത്രിയാകുന്നത്. ചേലക്കരയ്ക്ക് വികസനത്തിന്റെ പുതിയ മുഖം നൽകിയ രാധാകൃഷ്ണൻ്റ ജീവിതം കനൽ വഴിയിലൂടെ നടന്നു കയറിയതാണ്.

ജീവിതവും പാർട്ടിയും ഒന്നാക്കിയ കമ്മ്യൂണിസ്റ്റ്. ചേലക്കരയുടെ ജനകീയ മുഖം. ഇങ്ങിനെ വിശേഷണങ്ങൾ പലതുണ്ടെങ്കിലും ചേലാക്കരക്കാർക്കു കെ. രാധാകൃഷ്ണൻ അവരുടെ പ്രിയപ്പെട്ട രാധേട്ടനാണ്. 1996ല്‍ ആദ്യമായി ചേലക്കരയിൽ മത്സരിക്കുമ്പോൾ അത് കോൺഗ്രസിനനുകൂലമായ മണ്ഡലമായിരുന്നു. എന്നാൽ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണൻ, നായനാർ മന്ത്രിസഭയിലെ പട്ടികജാതി വര്‍ഗക്ഷേമമന്ത്രിയായിരുന്നു.

2001,2006,2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.2001 ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി , 2006 ല്‍ ഹാട്രിക്ക് വിജയമായതോടെ നിയമസഭാ സ്പീക്കര്‍ പദവി ലഭിച്ചു. 2011ല്‍ വീണ്ടും ചേലക്കരയില്‍ നിന്നും വിജയിച്ചു.

2016 – ലെ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ മല്‍സരിച്ചില്ല. സംഘടനാരംഗത്ത് സജീവമായ രാധാകൃഷ്ണന്‍ സിപിഐഎം ജില്ല സെക്രട്ടറിയായി. തുടര്‍ന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും .എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് വന്ന രാധാകൃഷ്ണന്‍ കേരളവര്‍മ്മ കോളേജിലെ ബിരുദ പഠനത്തിന് ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. കഷ്ടപ്പാടുകളുടെ ബാല്യകൗമാരങ്ങളോട് പൊരുതിയാണ് രാധാകൃഷ്ണൻ പൊതുരംഗത്ത് ഉറച്ച് നിന്നത്.

1996 വരെ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന ചേലക്കര രാധാകൃഷ്ണന്‍ ജനപ്രതിനിധിയായതോടെ പടിപടിയായി ഉയര്‍ന്നു.
ചേലക്കര തോന്നുര്‍ക്കര വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടേയും, ചിന്നയുടെയും മകനായാണ് രാധാകൃഷ്ണൻ്റെ ജനനം. ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്തു തോട്ടം തൊഴിലാളിയായിരുന്നു അച്ഛന്‍ കൊച്ചുണ്ണി. തോന്നുര്‍ക്കര യുപി സ്കൂള്‍ , ചേലക്കര എസ്എംടിഎച്ച്എസ്, , വടക്കാഞ്ചേരി വ്യാസ എന്‍എസ്എസ്കോളേജ്, തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരു നല്ല പൊതു പ്രവർത്തകനെന്ന പേലെ ഒരു നല്ല കർഷകൻകൂടിയാണദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here