രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 26000ത്തോളം കേസുകളും കര്‍ണാടകയില്‍ 38000ത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പശ്ചാത്താലത്തില്‍ ഫീല്‍ഡ് ഓഫീസര്‍മാരുമായും, കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലാ അധികൃതരുമായും പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് യോഗം ചേരും

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ് കേസുകളാണ് ദിവസം റിപ്പോര്‍ട്ട് ചെയ്തത് . 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 26,616 പുതിയ കേസുകളും,516 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ പുതുതായി 38,603 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 476 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

285 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ 9,391 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.തമിഴ്‌നാട്ടില്‍ 33,075 പുതിയ കേസുകളും 335 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശില്‍ 18,561 പേര്‍ക്കും ബംഗാളില്‍ 19,003 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ദില്ലിയില്‍ 4524 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ദില്ലിയിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.42% മായി കുറഞ്ഞു. രാജ്യത്തെ കോവിഡ് പോസ്റ്റിവിറ്റി നിരക്ക് 18.17% കുറഞ്ഞത് ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയും പറഞ്ഞു.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഡോക്ടര്‍മാരുടെ യോഗവും, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗവും ചേര്‍ന്നു.

രാജ്യത്തെ എല്ലാ കോവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മോദി നന്ദി അറിയിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഫീല്‍ഡ് ഓഫീസര്‍മാരുടെ യോഗം ചേരും അതോടൊപ്പം കൊവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ അധികൃതരുമായും പ്രധാനമന്ത്രി യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here