മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിശ്ചയിക്കാനുളള നിര്‍ണ്ണായക സിപിഐഎം നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിശ്ചയിക്കാനുളള നിര്‍ണ്ണായക സിപിഐഎം നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 9.30 ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഉച്ചക്ക് സിപിഐഎം സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്.

അതിന് പിന്നാലെ സിപിഐഎം എംഎല്‍എമാരുടെ യോഗവും തലസ്ഥാനത്ത് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനേയും, സെക്രട്ടറിയേയും, വിപ്പിനേയും തെരഞ്ഞെടുക്കും.

മുഖ്യമന്ത്രി അടക്കം 12 മന്ത്രി സ്ഥാനങ്ങളാണ് സിപിഐഎമ്മിന് ലഭിച്ചിരിക്കുന്നത്. മന്ത്രിമാരെ നിശ്ചിയിക്കാനുളള സിപിഐ എക്‌സിക്യൂട്ടീവും , കൗണ്‍സിലും ഇന്ന് എംഎന്‍ സ്മാരകത്തില്‍ സമാന്തരമായി ചേരുന്നുണ്ട്.

മന്ത്രിമാരെ നിശ്ചയിക്കാനുളള കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം സ്റ്റിയറിംഗ് കമ്മറ്റി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി വിളിച്ച് ചേര്‍ത്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News