മഹാരാഷ്ട്രയില്‍ പുതിയ കേസുകളും മരണവും കുറവ്; ആശ്വാസ കണക്കുകള്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ 26,616 പുതിയ കൊവിഡ് കേസുകളും 516 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് അസുഖം ഭേദമായവര്‍ 48,211. സംസ്ഥാനത്ത് മൊത്തം രോഗികളുടെ എണ്ണം 54,05,068 ആയി. രോഗമുക്തി നേടിയവര്‍ 48,74,582. മരണസംഖ്യ 82,486. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 4,45,495.

മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1240 പുതിയ കേസുകളും 48 മരണങ്ങളും മുംബൈ റിപ്പോര്‍ട്ട് ചെയ്തു. 2587 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു.

ഇതോടെ നഗരത്തിലെ രോഗികളുടെ എണ്ണം 6,89,936 ആയി ഉയര്‍ന്നു. മരണസംഖ്യ 14,308. രോഗമുക്തി നേടിയവര്‍ 6,39,340. നഗരത്തില്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വാക്സിനേഷന്‍ നിര്‍ത്തി വെച്ചിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News