തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ

സഹപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാരപൊലീസിങ് നടത്തിയതിന് അന്വേഷണം നേരിടുന്ന തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ.

കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാഷ്ടീയ നേതാക്കളെ പ്രസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു. ഇത് വസ്തുത മറച്ചുവച്ചാണെന്ന് പ്രസ്താവന ചൂണ്ടികാട്ടി.

വസ്തുത തിരിച്ചറിഞ്ഞ് കുറ്റാരോപിതനൊപ്പം വേദി പങ്കിടുന്നതില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ പിന്തിരിയണമെന്ന് നെറ്റ്വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ കേരള ആവശ്യപ്പെട്ടു.

2019 ല്‍ വനിതാ മാദ്ധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും സദാചാര പോലീസ് ചമഞ്ഞ് അപമാനിക്കുകയും ചെയ്ത കേസില്‍ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിയുടെ അനധികൃത ഇടപെടലെന്നും പ്രസ്താവന ചൂണ്ടികാട്ടി. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖര്‍ പ്രസ്താവനയെ പിന്തുണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here