ഒരു സോപ്പില്‍ നിന്നും നിര്‍മ്മിക്കാവുന്ന ഏറ്റവും നീളം കൂടിയ ചങ്ങല തീര്‍ത്ത് റെക്കോഡ് നേടി ഒരു ശില്‍പി

നാം കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പില്‍ നിന്നും ശില്‍പം. അതെ ഒരു സോപ്പില്‍ നിന്നും നിര്‍മ്മിക്കാവുന്ന ഏറ്റവും നീളം കൂടിയ ചങ്ങല തീര്‍ത്ത ശില്‍പി. അതിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലെത്തിയ ശില്‍പി ബിജു സി.ജിയെയാണ് നാം ഇനി പരിചയപ്പെടുത്തുന്നത്.

മെഴുകുശില്‍പങ്ങളും മണല്‍ ശില്‍പങ്ങളുമൊക്കെ സാധാരണയാണ്. എന്നാല്‍ ഇവിടെ, കുളിക്കാനുപയോഗിക്കുന്ന സോപ്പുകള്‍ വെറുതേ പതപ്പിച്ചുകളയാന്‍ വേണ്ടിയുള്ളത് മാത്രമല്ല എന്ന് മനോഹര ശില്‍പങ്ങളുണ്ടാക്കി തെളിയിക്കുകയാണ് അധ്യാപകനും ത്രിഡി വിഷ്വലൈസറും ഫോട്ടോഗ്രാഫറുമായ ബിജു സി.ജി.

12 കണ്ണികള്‍ ചേര്‍ത്ത് 23 സെന്റീമീറ്റര്‍ നീളത്തിലെ ഈ ചങ്ങല ഒരു സോപ്പില്‍ നിന്നും നിര്‍മിച്ചത് രണ്ട് മണിക്കൂര്‍ കൊണ്ടാണ്. ഒരു സോപ്പില്‍ നിന്നും ഏറ്റവും നീളം കൂടിയ ചങ്ങല തീര്‍ത്ത് അങ്ങനെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി കഴിഞ്ഞു ബിജു

അശോകസ്തംഭം, മഹാത്മാഗാന്ധി, യേശുക്രിസ്തു, എ.പി.ജെ. അബ്ദുല്‍കലാം, മൈക്കിള്‍ ജാക്സണ്‍, മമ്മൂട്ടിയുടെ മാമാങ്കം, മോഹന്‍ലാലിന്റെ ഒടിയന്‍, പാമ്പുകള്‍, പക്ഷികള്‍ അങ്ങനെ സോപ്പ് ശില്പങ്ങളുടെ ഒരു നിരതന്നെയുണ്ട്. ഏറ്റവും ഒടുവിലായി ട്രിപ്പിള്‍ ലോക്ഡൗണ്‍ വരെ എത്തി നില്‍ക്കുന്നു ആ സൃഷ്ടി.

18 വര്‍ഷം മുമ്പ് മണല്‍ ശില്‍പങ്ങളിലൂടെയാണ് ബിജു ശില്‍പനിര്‍മാണ രംഗത്തേക്കുവന്നത്. 14 വര്‍ഷമായി സോപ്പില്‍ ശില്‍പങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ട്. തന്റെ മനസ്സിലെ ചിന്തകളും ആനുകാലിക സംഭവങ്ങളുമാണ് സോപ്പ് ശില്‍പങ്ങളായി മാറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News