13 ദിവസത്തിനിടെ ഇത് പത്താം തവണ; ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്.

സംസ്ഥാനത്ത് ഇന്നത്തെ പെട്രോള്‍ വില 94.85 രൂപയാണ്. ഡീസല്‍ വില 89.76 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയാണ് വില.

തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. 13 ദിവസത്തിനിടെ ഇത് പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News