ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു; ഗുജറാത്തില്‍ പരക്കെ മഴ; ഗുജറാത്ത് തീരത്താകെ റെഡ് അലേര്‍ട്ട്

ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു. എന്നാല്‍ ചുഴലിക്കാറ്ഇറനെ തുടര്‍ന്ന് ഗുജറാത്തില്‍ പരക്കെ മഴ പെയ്യുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാറ്റും കടല്‍കയറ്റവും തീവ്ര മഴയും കണക്കിലെടുത്ത് ഗുജറാത്ത് തീരത്താകെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരുകയാണ്.

തിങ്കളാഴ്ച രാത്രി ഒമ്പതോടെ പോര്‍ബന്തറിന് സമീപത്തുകൂടെയാണ് കരയിലേക്ക് കടന്നത്. പിന്നാലെ അതിതീവ്ര ചുഴലി നിന്ന് തീവ്ര ചുഴലിയായി മാറി. നിലവില്‍ ഗുജറാത്തിലെ അംരേലിക്ക് 60 കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറിയാണ് കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം.

സൈന്യവും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്. കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും കടലാക്രമണവും കടല്‍കയറ്റവും രൂക്ഷമാണ്.

ഇനിയൊരിറയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. തിരുവനന്തപുരത്തെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് 3.5 മീറ്റര്‍ മുതല്‍ 4.5 വരെ ഉയരത്തില്‍ തിരയടിക്കാനാണ് സാധ്യത.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here