ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,63,533 കേസുകള്‍

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 2,63,533 കേസുകളും 4329 മരണങ്ങളുമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ജില്ലാ അധികാരികളുമായും ഫീല്‍ഡ് ഓഫീസര്‍മാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം ഇന്ന്.

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 4329 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 33 ലക്ഷത്തിലേറെയായി.

മഹാരാഷ്ട്രയില്‍ 26,616 പുതിയ കേസുകളും,516 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ പുതുതായി 38,603 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 476 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ദില്ലിയില്‍ 4524 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദില്ലിയിലെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.42% മായി കുറഞ്ഞു.

രാജ്യത്തെ കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 18.17% കുറഞ്ഞത് ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയും പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഫീല്‍ഡ് ഓഫീസര്‍മാരുടെയും കൊവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ അധികൃതരുമായും യോഗം ചേരും.

നിലവിലെ കൊവിഡ് സാഹചര്യങ്ങളെ പറ്റിയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. സ്പുട്‌നിക് വാക്സിന്റെ വിതകരണം ഇന്ന് വിശാഖപട്ടണത്ത് ആരംഭിക്കും. റഷ്യന്‍ വാക്സിനായ സ്പുട്‌നിക് കഴിഞ്ഞ ദിവസം ഹൈദ്രബാദില്‍ വിതരണം ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here