കേരളാ കോണ്‍ഗ്രസ്-എം: റോഷി അഗസ്റ്റിന്‍ മന്ത്രിയാകും; ചീഫ് വിപ്പായി ഡോ എന്‍. ജയരാജ്

എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന് ലഭിച്ച മന്ത്രിസ്ഥാനത്തേയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്‍.ജയരാജിനെയും തീരുമാനിച്ചുകൊണ്ടുള്ള പാര്‍ട്ടിയുടെ കത്ത് ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി.

ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന്‍ അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.

കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ഡോ.എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.

അതേസമയം ഇരുവര്‍ക്കും ഏത് വകുപ്പുകള്‍ വേണമെന്ന ചര്‍ച്ച നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനം എല്‍ഡിഎഫിന്റെതാണെന്നും ജോസ് കെ മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News