മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇ. കെ  മാജി കൊവിഡ് ബാധിച്ച് മരിച്ചു

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഇ. കെ  മാജിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഗാസിയാബാദിലെ ആശുപത്രിയില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥാനായ മാജി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു.

കൃഷിവകുപ്പ് സെക്രട്ടറി, തിരുവനന്തപുരം കളക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. രണ്ടര വര്‍ഷം കൂടി സര്‍വീസ് ബാക്കി നില്‍ക്കെയാണ് വിയോഗം. 1989ലെ ബാച്ച് ഉദ്യോഗസ്ഥനാണ്. .കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News